പത്തനംതിട്ട : മാസ്റ്റേഴ്‌സ് ഗെയിംസ് മീറ്റിൽ അത് ലറ്റിക്കിൽ ജില്ല രണ്ടാം സ്ഥാനത്ത്. ഗെയിംസ് ഉൾപ്പെടെ ഓവറോൾ നേട്ടത്തിലും രണ്ടാം സ്ഥാനത്തെത്തി. 15 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ജില്ലയിൽ നിന്ന് 260 ഓളം കായിക താരങ്ങൾ പങ്കെടുത്തു. നീന്തലിൽ സ്വർണവും 2 വെള്ളിയും, ഷട്ടിൽ ബാഡ്മിന്റണിൽ 5 സ്വർണവും 2 വെള്ളിയും നേടി. ഹാൻഡ് ബോൾ, ഫുട്‌ബാൾ, ബാസ്‌കറ്റ് ബാൾ, വോളിബാൾ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും നേട്ടമുണ്ടാക്കി. 30 വയസിന് മുകളിൽ 90 വയസ് വരെ ഉള്ളവർ പങ്കെടുത്തു. ദേശീയ മീറ്റ് ഏപ്രിൽ 13 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും.