പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആറന്മുള നിയോജക മണ്ഡലം സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി ചന്ദ്ര ബാബു, കെ. ഹാഷിം, ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ബിജിലി ജോസഫ് , ചെറിയാൻ ചെന്നീർക്കര, എസ്. മധുസൂദനൻ പിള്ള, വിത്സൻ തുണ്ടിയത്ത്, എം.ഒ ജോൺ, കെ.എ വർഗീസ്, പി.എ മീരാപിള്ള, എം.ആർ ജയപ്രസാദ്, എം.കെ പുരുഷോത്തമൻ, ഏബ്രഹാം വി. ചാക്കോ, പി. ജോൺ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ് -എം.പി മോഹനൻ, വൈസ് പ്രസിഡന്റ്-പി.എൻ വരദരാജൻ, ടി.ജെ ഏബ്രഹാം, പി. ജോൺ, സെക്രട്ടറി -കെ.ബി ചന്ദ്ര ബാബു, ജോ. സെക്രട്ടറി -എൻ.എസ് ജോൺ, ടി.എ ദാമോദരൻ, വർഗീസ് ജോർജ്, ട്രഷറർ -കെ. ഹാഷിം, വനിതാ ഫോറം പ്രസിഡന്റ് -വത്സമ്മ ചെറിയാൻ സെക്രട്ടറി -കെ.എസ് വിമലാ ദേവി