covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 176 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ ആകെ 2,03,517 പേർക്ക് രോഗം ബാധി​ച്ചിട്ടുണ്ട്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ചെറുകോൽ സ്വദേശി (90), അയിരൂർ സ്വദേശി (96),
കോഴഞ്ചേരി സ്വദേശി (73) എന്നി​വരാണ് മരി​ച്ചത്.
ഇന്നലെ 150 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,00,626 ആണ്. ജില്ലക്കാരായ 1450 പേർ ചി​കി​ത്സയി​ലാണ്. ഇതിൽ 1419 പേർ ജില്ലയിലും 31 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.