 
ഇലന്തൂർ: പണത്തിന്റെ തോതു വച്ചു എല്ലാത്തിനെയും അളക്കുന്ന സംസ്‌കാരം സമൂഹത്തിൽ വളർന്നുവരുന്നതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇരുപത്തഞ്ചാമത് ഇലന്തൂർ സി. ടി. മത്തായി സ്മാരകപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. .ആർത്തി പൂണ്ട മനുഷ്യൻ പ്രകൃതിയുടെ മേൽ മാരകമായ മുറിവേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാർത്തോമാ സഭ കുന്നംകുളം മലബാർ ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീത്തൂസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷനായിരുന്നു. സ്മാരകസമിതി പ്രസിഡന്റ് എം. ബി. സത്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, വൈസ് പ്രസിഡന്റ് പി. എം. ജോൺസൺ, ബ്ലോക്ക് പഞ്ചായത്തംഗം അജി അലക്‌സ്, ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ കെ. പി. മുകുന്ദൻ, ഗീത സദാശിവൻ, മുൻ പ്രസിഡന്റ് സാംസൺ തെക്കെതിൽ, സമിതി സെക്രട്ടറി കെ. പി. രഘുകുമാർ, ട്രഷറർ കെ. എസ്. തോമസ് എന്നിവർ സംസാരിച്ചു.