കോഴഞ്ചേരി : വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പിയോഗത്തിന്റെ ജനറൽ സെക്രട്ടറി പദത്തിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സ്ഥാപനങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ കല്ലിടിൽ കർമ്മത്തിന്റെ കോഴഞ്ചേരി യൂണിയൻ തല ഉദ്ഘാടനം നടന്നു.
മുളവേലിക്കുഴിയിൽ ബിജുവിന്റെ മകൻ കാഞ്ഞിറ്റുകര എസ്.എൻ.ഡി.പി എച്ച്.എസ്.എസ് വിദ്യാർത്ഥി വിഷ്ണു . ജി.. നായർക്ക് അനുവദിച്ച വീടിന്റെ കല്ലിടിൽ കർമ്മം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹന ബാബു നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിന്ദു, ഹെഡ് മിസ്ട്രസ്. പ്രജി, അയിരൂർ 250 നമ്പർ ശാഖാ യോഗം പ്രസിഡന്റ് ബി. പ്രസാദ് ,സെക്രട്ടറി സി വി സോമൻ, സ്കൂൾ ഭവന നിർമ്മാണ കമ്മിറ്റി കൺവിനർ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.