kannada
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിൽ കണ്ണട വിതരണം സമ്മേളനം തഹസീൽദാർ ജോൺ വർഗീസ് ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല : ലയൺസ് ക്ലബ് തിരുവല്ല ടൗണിന്റെ വിഷൻ കെയർ പദ്ധതിയുടെയും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലിയുടെയും ഭാഗമായി തിരുവല്ല യൂണിയനിൽ കണ്ണട വിതരണം നടത്തി. ലയൺസ് ക്ലബ് തിരുവല്ല ടൗൺ പ്രസിഡന്റ് ബ്ലെസൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല തഹസീൽദാർ ജോൺ വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സഖറിയ കണ്ണട വിതരണം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ട്രഷറർ ഗോപകുമാർ, സോണൽ ചെയർമാൻ ജോളി ഔസേഫ്, ചാർട്ടർ പ്രസിഡന്റ് അഡ്വ. അഭിലാഷ് ചന്ദ്രൻ, യൂണിയൻ കൗൺസിലർ രാജേഷ് മേപ്രാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ഹാഷിം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറഞ്ഞു.