പത്തനംതിട്ട: കോഴഞ്ചേരി എം.ജി.ജോർജ് മുത്തൂറ്റ് കാൻസർ സെന്ററിന്റെ അഞ്ചാം വാർഷികം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ, അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് അനുഗ്രഹ പ്രഭാഷണം നടത്തി. മലയാളമനോരമ സീനിയർ എഡിറ്റർ വർഗീസ് സി.തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, വാർഡ് മെമ്പർ ഗീതു മുരളി, ഡോ.അബു എബ്രഹാം കോശി, ജോർജ് മുത്തൂറ്റ് ജോർജ്, ഡോ.ചെറിയാൻ മാത്യു എന്നിവർ പ്രസംഗിച്ചു. മാർച്ച് 31 വരെ റേഡിയേഷൻ ആവശ്യമുള്ള നിർദ്ധനരായ കാൻസർ രോഗികൾക്ക് സൗജന്യമായും, സ്തനാർബുധ ചികിത്സ സൗജന്യ നിരക്കിൽ നടത്തുന്നതിനുമുള ചികിത്സാ സഹായ പദ്ധതിയുടെ പ്രഖ്യാപനം മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ നിർവഹിച്ചു.