തിരുവല്ല: യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പരുമല നാക്കട കടവിൽ വീട്ടിൽ സജിത്ത് ഏബ്രഹാം ജേക്കബിനെ (42) യാണ് ഇന്നലെ രാവിലെ 10 മണിയോടെ കിടപ്പുമുറിയിലെ കസേരയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാനായി പോയ സജിത്തിനെ ഇന്നലെ രാവിലെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.