മല്ലപ്പള്ളി: മല്ലപ്പള്ളി -തിരുവല്ല റോഡിൽ കുന്നന്താനം പാമല എസ്റ്റേറ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ ലോറിയിലെത്തിച്ച മാലിന്യം തള്ളി. പ്ലാസ്റ്റിക് ഉൾപ്പെടെ ഇതിലുണ്ട്. കിൻഫ്ര വ്യവസായ പാർക്കിന് സമീപം കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നതിന് പിന്നാലെയാണിത്. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ഇത് കുറഞ്ഞിരുന്നു. റോഡിലേക്ക് കയറിക്കിടക്കുന്ന രീതിയിലാണ് ഇപ്പോൾ മാലിന്യംതള്ളിയത്.രാവിലെ ഇവിടെ ഒരു വാഹനാപകടവും നടന്നു. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.