15-snake-butterfly
ഫോട്ടോ:

ചെങ്ങന്നൂർ: കാരയ്ക്കാട് പട്ടങ്ങാട് ഗവ.എസ്.എൻ.ഡി.പി.എൽ.പി സ്‌കൂളിൽ വിരുന്നെത്തിയ നാഗശലഭം വിസ്മയമായി. സ്‌കൂൾ മുറ്റത്തെ ചെടിയിലാണ് നാഗശലഭത്തെ ആദ്യം കണ്ടത്. ചിറകിന്റെ വലുപ്പവും രൂപവും ചിറകിന്റെ രണ്ടറ്റത്തും പാമ്പിന്റെ തലയുടെ രൂപസാദൃശ്യവും കണ്ട് കുട്ടികൾ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അമ്പരപ്പ് കൗതുകമായി മാറി. അദ്ധ്യാപകർ അറിയിച്ചതനുസരിച്ച് സ്‌കൂളിൽ എത്തിയ വാർഡുമെമ്പർ കെ.കെ.സദാനന്ദൻ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് സുവോളജി അദ്ധ്യാപകൻ ഡോ. അഭിലാഷുമായി ബന്ധപ്പെട്ടാണ് ശലഭത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഇത് കുട്ടികളുമായി അദ്ധ്യാപകർ പങ്കുവച്ചു.