 
മല്ലപ്പള്ളി : കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി ടൗണിൽ ഫെഡറൽ ബാങ്കിന് സമീപമാണ് സംഭവം. മിനി സിവിൽ സ്റ്റേഷനിൽ റോഡിലേക്കുള്ള മരാമത്ത് പണികൾ നടക്കുന്നതിനാൽ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനു സമീപമുള്ള പോസ്റ്റാണ് ഒടിഞ്ഞത്. കെ എസ് ഇ ബി അധികൃതരെത്തി മേൽനടപടികൾ സ്വീകരിച്ചു.