sammelanam
സി.പി.എം തിരുവല്ല ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സി.പി.എം തിരുവല്ല എരിയാ സമ്മേളനത്തിന് തുടക്കമായി. കൊല്ലപ്പെട്ട സന്ദീപ് കുമാറിന്റെ നാമധേയത്തിൽ ഒരുക്കിയിട്ടുള്ള സമ്മേളന നഗറിൽ ഏരിയാ കമ്മിറ്റിഅംഗം ടി.ഡി മോഹൻദാസിന്റെ അദ്ധ്യക്ഷതയിലാണ് സമ്മേളന നടപടികൾ തുടങ്ങിയത്. തിരുവല്ല മാർക്കറ്റിന് മുന്നിൽ തയ്യാറാക്കിയ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പ്രതിനിധികളും നേതാക്കളും പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി. ഏരിയാ കമ്മിറ്റിഅംഗം എം.ജെ.അച്ചൻകുഞ്ഞ് പതാക ഉയർത്തി. സന്ദീപിനെ അനുസ്മരിച്ച് ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റണി പ്രമേയം അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റിഅംഗം കെ.ബാലചന്ദ്രൻ അനുശോചന പ്രമേയവും പ്രമോദ് ഇളമൺ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ.ജെനു മാത്യു,അഡ്വ.സുധീഷ് വെൺപാല,തങ്കമണി നാണപ്പൻ, വിശാഖ്കുമാർ,സി.എൻ.രാജേഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.അനന്തഗോപൻ,ആർ.ഉണ്ണികൃഷ്ണപിള്ള, ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ,രാജുഏബ്രഹാം,ടി.കെ.ജി.നായർ, പി.ജെ.അജയകുമാർ,പി.ബി.ഹർഷകുമാർ,അഡ്വ.ആർ.സനൽകുമാർ, സ്വാഗതസംഘം ജനറൽകൺവീനർ അഡ്വ.ആർ.രവിപ്രസാദ് എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് ചർച്ചയും തുടർന്ന് പൊതുചർച്ചയും നടന്നു. ഇന്ന് രാവിലെ പൊതുചർച്ചകൾക്ക് സെക്രട്ടറി മറുപടി പറയും. തുടർന്ന് പുതിയ കമ്മിറ്റിയേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും.