തിരുവല്ല: എം.സി റോഡിലെ രാമൻചിറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സൊമാറ്റോ ജീവനക്കാരനായ മല്ലപ്പുഴശേരി സ്വദേശി രാജീവ് (41) നാണ് പരിക്കേറ്റത്. രാമൻചിറയിലെ മാ ഹോട്ടലിന് സമീപം ചൊവാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ രാജീവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.