
പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം കോയിപ്രം ബ്ലോക്കിലെ 12 അങ്കണവാടികളിൽ മൈക്രോഗ്രീൻ പദ്ധതിയും കമ്പോസ്റ്റ് നിർമ്മാണ പദ്ധതിയും നടപ്പാക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് കുമാർ.സി.എസ് അദ്ധ്യക്ഷനായിരുന്നു. ഡോ.സി.പി.റോബർട്ട് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷാനാ ഹർഷൻ, അല്കസ് ജോൺ എന്നവർ പ്രസംഗിച്ചു. വീടുകളിൽ തന്നെ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഇലകൾ സ്വയമായി ഉല്പാദിപ്പിച്ച് ഉപയോഗിക്കുവാൻ സാധിക്കും എന്നതാണ് മൈക്രോഗ്രീന്റെ സവിശേഷത.