അടൂർ: ശബരിമല റോഡ് വികസനത്തിന് മുന്തിയ പരിഗണന നൽകിയതിനൊപ്പം പ്രത്യേക പാക്കേജിൽ സർക്കാർ അനുവദിച്ചത് 224. 97 കോടി രൂപയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക രീതിയിൽ നിർമ്മിച്ച ആനന്ദപ്പള്ളി-കൊടുമൺ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.യു ജനീഷ് കുമാർ എം.എൽ.എ , അടൂർ നഗരസഭ ചെയർമാൻ ഡി.സജി, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി ഹർഷകുമാർ, കൊടുമൺ ഏരിയാ സെക്രട്ടറി എ.എൻ സലിം, അടൂർ ഏരിയാ സെക്രട്ടറി അഡ്വ.മനോജ്, അഡ്വ.പി.പ്രകാശ്, രമേശ് വരിക്കോലിൽ, ദിവ്യ റെജി മുഹമ്മദ്, ശ്രീജ.എസ്.നായർ, രാജി ചെറിയാൻ,ഹർഷൻ കുമാർ പന്നിവിഴ എന്നിവർ പങ്കെടുത്തു. .