cpm
ഫ്രാൻസിസ് വി.ആന്റണി

തിരുവല്ല: വെള്ളപ്പൊക്ക കെടുതികളിൽ നിന്ന് രക്ഷനേടാൻ അപ്പർകുട്ടനാട്ടിലെ തോടുകൾ വീണ്ടെടുത്ത് നീരൊഴുക്ക് ശക്തമാക്കണമെന്ന് സി.പി.എം തിരുവല്ല ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുവിപണിയിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഹോർട്ടികോർപ്പിന്റെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കണം. പരുമലയിലെ സ്ട്രോ ബോർഡ് ഫാക്ടറി പുനരുദ്ധരിച്ച് കൂടുതൽ ഉത്പാദനം നടത്തണം. തിരുവല്ല റെയിൽവേ സ്റ്റേഷൻ സമഗ്രമായി വികസിപ്പിക്കണം എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവർ പൊതുചർച്ചയ്ക്ക് മറുപടി പറഞ്ഞു. അനീഷ് കുമാർ ക്രഡൻഷ്യൽ റിപ്പോർട്ടും ടി.കെ സുരേഷ് കുമാർ പ്രമേയങ്ങളും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ഉണ്ണികൃഷ്ണപിള്ള, അഡ്വ.കെ അനന്തഗോപൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രാജുഏബ്രഹാം, എ.പത്മകുമാർ, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, ടി.കെ.ജി നായർ, പി.ജെ അജയകുമാർ, അഡ്വ.ആർ.സനൽകുമാർ, അഡ്വ.സുധീഷ് വെൺപാല, അഡ്വ. ആർ.രവിപ്രസാദ് എന്നിവർ പ്രസംഗിച്ചു.

അഡ്വ.ഫ്രാൻസിസ് വി.ആന്റണിയെ വീണ്ടും ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റിയെയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഫ്രാൻസിസ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, കനിവ് പാലിയേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.