
പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനം വരെ പ്രവർത്തിപ്പിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ.എം.സി) ദിവസവേതനത്തിൽ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. ഒഴിവുകളുടെ എണ്ണം 12.
അംഗീകൃത കോളേജിൽ നിന്ന് ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ് സി നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ.എം.സി) സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന. താല്പര്യമുളളവർ സർട്ടിഫിക്കറ്റുകളുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നാളെ രാവിലെ 10.30ന് എത്തണം. ഫോൺ : 9496437743.