sndp
ഒരുവിദ്യാലയം ഒരുവീട് പദ്ധതിയിൽ മെഴുവേലി പത്മനാഭോദയം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി റോഷ്‌നി എസ്സിന് നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം ആർ.ഡി.സി കൺവീനർ അനിൽ പി.ശ്റീരംഗം നിർവ്വഹിക്കുന്നു. എസ്.എൻ ട്റസ്​റ്റ് ലോക്കൽ കമ്മ​റ്റി കൺവീനർ സുരേഷ് സമീപം

ചെങ്ങന്നൂർ: എസ്. എൻ.ഡി. പി യോഗത്തിന്റെയും എസ്.എൻ.ട്രസ്​റ്റിന്റെയും നേതൃപദവിയിൽ 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനോടുള്ള ആദരവായി എസ്.എൻ ട്രസ്റ്റ് ചെങ്ങന്നൂർ സബ്ബ് ആർ.ഡി.സിയുടെ നേതൃത്വത്തിൽ രണ്ട് വീടുകളുടെ നിർമ്മാണം ആരംഭിച്ചതായി ചെയർമാൻ ഡോ. എ.വി ആനന്ദരാജും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു. ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി വൃന്ദാ വിനോദിനും മെഴുവേലി പത്മനാഭോദയം ഹയർ സെക്കനഡറി സ്‌കൂൾ വിദ്യാർത്ഥി റോഷ്‌നി.എസിനുമാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. എസ്.എൻ ട്രസ്റ്റ് സ്‌കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് വീടുകൾ നിർമ്മിക്കുന്നതെന്ന് ആർ.ഡി.സി.കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.