 
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കൊവിഡ് ബ്രിഗേഡ്‌സ് നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. പി എസ് സി, എൻ എച്ച് എം, എച്ച് ഡി എസ്, എംപ്‌ളോയ്‌മെന്റ് നിയമനങ്ങളിൽ മുൻഗണന നൽകുക, ആറ് മാസത്തെ റിസ്‌ക് അലവൻസ് നൽകുക, നിയമനങ്ങളിൽ ഏജ് ഓവർ ആയവരെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. എൻ. ജി. ഒ അസോസിയേഷൻ
സംസ്ഥാന കമ്മിറ്റി അംഗം പി. എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മനുസോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. വിജയ് എസ്. പിള്ള, കാർത്തിക്, ഹരി എന്നിവർസംസാരിച്ചു.