പത്തനംതിട്ട: മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിലെ അമ്മൻകുട മഹോത്സവം ഇന്ന് രാവിലെ 8.15ന് കൊടിയേറും. വി. മനോജ് പോറ്റി കാർമ്മികത്വം വഹിക്കും. രാവിലെ 9ന് കളഭാഭിഷേകം അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. രാത്രി ഒന്നിന് വലിയ നിവേദ്യം. 27ന് രാവിലെ 11മുതൽ മഞ്ഞൾ നീരാട്ട്. 28ന് നട അടപ്പ്. 29ന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, 6.3ന് പൊങ്കാല.