അടൂർ : മേലൂട് കണിയാകോണത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവം 18, 19, 20 തീയതികളിലായി നടക്കും. 18 ന് രാവിലെ 8 മുതൽ ദേവീഭാഗവതപാരായണം, സന്ധ്യയ്ക്ക് മുഴുക്കാപ്പ് ചാർത്തി ദീപാരാധന, 19 ന് രാവിലെ 8 മുതൽ ദേവീ ഭാഗവതപാരായണം, സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രതന്ത്രി രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ പ്രാസാദശുദ്ധിക്രിയകൾ, അസ്ത്രകലശപൂജ, 20 ന് രാവിലെ 6 മുതൽ പൊങ്കാല, 7 മുതൽ ബിംബശുദ്ധി ക്രിയകൾ, തുടർന്ന് കലശാഭിഷേകം, 11 ന് ശ്രീഭൂതബലി, വൈകിട്ട് 5.30 ന് പാലക്കോട്ട് കാവിലേക്ക് ആചാരപരമായ എഴുന്നെള്ളത്ത്, 6.30 ന് തിരിച്ചെഴുന്നെള്ളത്ത്, 7.30 മുതൽ അമ്മൂമ്മയുടെ തിരുനടയിൽ വിശേഷാൽ പൂജ, രാത്രി 10 മുതൽ വടക്കുപുറത്ത് വലിയഗുരുതി.