ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് മഹോത്സവം ഇന്ന് ആരംഭിക്കും. മണ്ഡലപൂജ ദിനമായ 26ന് ലക്ഷദീപക്കാഴ്ചയോടെ സമാപിക്കും. തിരുവൻവണ്ടൂർ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് അവതാരച്ചാർത്ത് മഹോത്സവം. ആറടി ഉയരമുള്ള ചതുർബാഹുവായ മഹാവിഷ്ണു വിഗ്രഹത്തിലാണ് കളഭച്ചാർത്ത് നടത്തുന്നത്. മൽശാന്തി കെ.ഇ ശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.