ezhumattur
ഒരു കിലോമീറ്ററിനുള്ളിൽ പൈപ്പ് ലൈനിലെ പൊട്ടൽ എട്ടിടങ്ങളിൽ

മല്ലപ്പള്ളി : എഴുമറ്റൂർ വായനശാല ജംഗ്ഷനിൽ നിന്ന് പുറ്റത്താനി ജംഗ്ഷൻ വരെ വാട്ടർ അതോറിട്ടിയുടെ പൈപ്പുലൈനുകളിൽ എട്ടിടത്ത് പൊട്ടലുകൾ . ആഴ്ചകൾ കഴിഞ്ഞിട്ടുംഅധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വായനശാല കവല മുതൽ പുറത്താനിവരെ അഞ്ചിടങ്ങളിലും കാട്ടോലിപ്പാറ പുറ്റത്താനിറോഡിൽ മുന്നിടങ്ങളിലുമാണ് പൈപ്പുപൊട്ടി ജലം പാഴാകുന്നുന്നത് , പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.