ഇലന്തൂർ : എസ്.എൻ.ഡി.പി യോഗം 339-ാം നമ്പർ ശാഖയിലെ പൊതുയോഗം 19ന് ഉച്ചകഴിഞ്ഞ് 3 ന് ശാഖാമന്ദിര ഹാളിൽ നടക്കും. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് കെ.പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കോഴഞ്ചേരി യൂണിയൻ കൗൺസിലർ പ്രേംകുമാർ അനുഗ്രഹ പ്രഭാഷണം നടത്തും.