 
മല്ലപ്പള്ളി : അംബിയിൽപ്പടി- കീഴ് വായ്പ്പൂര് റോഡിലെ ട്രാൻസ് ഫോർമർ നാട്ടുകാർക്ക് ഭീക്ഷണയായി. കീഴ് വായ്പ്പുര് ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന വഴിയിലാണ് വായ്പ്പൂര് ഡിവിഷനിലെ നൂറ്റിപത്ത് കെ വി ട്രാൻഫോർമർ. സംരക്ഷണവേലിയില്ല. കാടുകയറിത്തുടങ്ങിയ ട്രാൻസ്‌ഫോർമറിന് അടിയന്തരമായി സംരക്ഷണ വേലി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.