തിരുവല്ല: മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കിയ ശേഷം പീഡിപ്പിച്ച് ദൃശ്യം പകർത്തി പ്രചരിപ്പിച്ചെന്ന മഹിളാ അസോസിയേഷൻ വനിതാനേതാവിന്റെ പരാതിയിൽ പ്രതി ചേർക്കപ്പെട്ട 11 പേർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ പതിനൊന്നാം പ്രതി സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ അറസ്റ്റിലായി റിമാൻഡിലായിരുന്നു.സജി ഉൾപ്പടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. വനിതാ നേതാവിന്റെ പരാതിയിൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ ഉൾപ്പടെയുള്ള 12 പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധമാണ് പരാതിക്ക് ഇടയാക്കിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഒന്നുംരണ്ടും പ്രതികളുടെ മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോസ്ഥന് മുന്നിൽ ഒരാഴ്ച മുമ്പ് ഹാജരാക്കിയിരുന്നു. മറ്റ് 10 പ്രതികളുടെയും ഫോണുകൾ ഈ മാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.