
പത്തനംതിട്ട : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 പുരോഗമന വർഷങ്ങളുടെയും 1971ലെ ഇൻഡോ പാക് യുദ്ധവിജയത്തിന്റെ 50-ാം വാർഷികത്തിന്റെയും ഭാഗമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാൻ ഇന്ന് രാവിലെ 11ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം നടക്കും.
രാവിലെ 10.30ന് യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടക്കും. 11ന് മൗന പ്രാർത്ഥന. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് വി.കെ മാത്യൂ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ 1971ലെ യുദ്ധ വീരന്മാരെയും അവരുടെ ആശ്രിതരെയും ആദരിക്കും. അനുസ്മരണ പ്രഭാഷണം അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ പി.പി ജയപ്രകാശ് നിർവഹിക്കും. ജില്ലാ സൈനികക്ഷേമ ഓഫീസർ വി.ആർ സന്തോഷ്, കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ജില്ലാ പ്രസിഡന്റ് ടി.സി മാത്യൂ, നാഷണൽ എക്‌സ് സർവീസ്‌മെൻ കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ജി.പി നായർ, പൂർവ സൈനിക് പരിഷത്ത് പ്രസിഡന്റ് പി.എസ് വിജയൻ ഉണ്ണിത്താൻ , പത്തനംതിട്ട സൈനിക ക്ഷേമ ഓഫീസ് വെൽഫെയർ ഓർഗനൈസർ ജി.രാജീവ് , ഹെഡ് ക്ലർക്ക് എം.കെ.സുരേഷ്‌കുമാർ എന്നിവർ സംസാരിക്കും.