vaccine

പത്തനംതിട്ട : കേരളത്തിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ടാംഡോസ് വാക്‌സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി പറഞ്ഞു. രണ്ടു ഡോസ് വാക്‌സിൻ പൂർത്തീകരിച്ചവരിൽ രോഗം ഗുരുതരമാകാനുളള സാദ്ധ്യത വളരെ കുറവാണ്. ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ആകെ 36,053 പേരാണുളളത്.
ആദ്യഡോസ് കൊവിഷീൽഡ് വാക്‌സിനെടുത്ത് 84 ദിവസം കഴിഞ്ഞവരും കൊവാക്‌സിൻ ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവരും ആശാപ്രവർത്തകരുമായും ആരോഗ്യ പ്രവർത്തകരുമായും ബന്ധപ്പെട്ട് വാക്‌സിനേഷൻ പൂർത്തീകരിക്കണം. ജില്ലയിൽ ഇനിയും വാക്‌സിൻ എടുക്കാനുളളവർക്കായി ഇന്നും നാളെയും വാക്‌സിനേഷൻ സ്‌പെഷ്യൽ ഡ്രൈവും തുടർന്ന് മോപ് അപ് കാമ്പയിനും നടത്തും.

രണ്ടാംഡോസ് വാക്‌സിൻ

എടുക്കാനുള്ളവർ : 36,053