gust

പത്തനംതിട്ട : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ.ബി.എസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ അടൂർ സബ് സെന്ററിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 നകം ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും അടൂർ സെന്ററിൽ എത്തിക്കണം. കമ്പ്യൂട്ടർ എൻജിനി​യറിംഗ്, എം.സി.എ, എം.എസ്.സി (ഐ.ടി), എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഇവയിൽ ഒന്നാം ക്ലാസ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ് സെന്റർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9947123177.