പ്രമാടം : പ്രമാടം പഞ്ചായത്ത് രണ്ടാം വാർഡിൽ പുതിയതായി ആരംഭിക്കുന്ന വായനശാലയ്ക്ക് കാതോലിക്ക​റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് പുസ്തകങ്ങൾ കൈമാറി. ദത്ത് ഗ്രാമമായ പ്രമാടം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന വായനശാലകൾക്ക് പുസ്തകങ്ങൾ ശേഖരിച്ചു നൽകാനുള്ള ബ്രഹത് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സജിത്ത് ബാബു,സൗമ്യ ജോസ്,മോനിഷ, ശശിധരൻ നായർ,അഡ്വ.ജേക്കബ് മാത്യു,നേഹ ലക്ഷ്മി,ജസ്‌ലി.​ടി.ജോസഫ് എന്നിവർ പ്രസംഗിച്ചു.