പത്തനംതിട്ട: കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇന്ദിരാ ഭവൻ) ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നിർവഹിക്കും.
അഡ്വ. അടൂർ പ്രകാശ് എം.പി , ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.