
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ആകെ 203810 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ബാധിതനായ ഒരാളുടെ മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (80) ആണ് മരിച്ചത്
ജില്ലയിൽ ഇന്നലെ 145 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 200979 ആണ്. ജില്ലക്കാരായ 1387 പേർ ചികിത്സയിലാണ്. ഇതിൽ 1348 പേർ ജില്ലയിലും, 39 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ജില്ലയിൽ ആകെ 9050 പേർ നിരീക്ഷണത്തിലാണ്.