 
റാന്നി പെരുനാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് പൊൻപുഴമഠത്തിൽ പി. കെ.സോമൻപിള്ള (82– റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പഠനത്തിനായി വിട്ടുനൽകും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുനാട് യൂണിറ്റ് സ്ഥാപകാംഗമാണ്. പരിഷത്ത് ജില്ലാ സെക്രട്ടറി, സി.പി. എം പെരുനാട് ലോക്കൽ സെക്രട്ടറി, പെരുനാട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ജനകീയാസൂത്രണ പ്രസ്ഥാനം, അക്ഷര കേരളം സാക്ഷരതാ ജില്ലാ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഓമനക്കുട്ടി അമ്മാൾ (റാന്നി പെരുനാട് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ: ഷീല, പരേതനായ സുനിൽ, സുദിൻ (എ.എസ്.ഒ കേന്ദ്രീയ വിദ്യാലയം എറണാകുളം). മരുമക്കൾ: ജയരാജ്, പരേതയായ ലേഖ, സീമ.