പന്തളം: ക്ഷത്രിയക്ഷേമസഭ പന്തളം ശാഖയുടെ തിരുവാതിര, വാർഷികാഘോഷങ്ങൾ 18, 19 തീയതികളിൽ കൈപ്പുഴ വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ നടക്കും. 18ന് രാത്രി ഒൻപതിന് എട്ടങ്ങാടി നിവേദ്യം. 19ന് മൂന്നിന് വാർഷിക പൊതുയോഗം ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജ വർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനങ്ങൾ വിതരണംചെയ്യും.