പന്തളം: ദേശീയതയിലേക്ക് മടങ്ങൂ എൻ.സി.പി.യിൽ അംഗമാകൂ എന്ന സന്ദേശവുമായി എൻ.സി.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരി നിർവഹിച്ചു. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സാബുഖാൻ അദ്ധ്യക്ഷത വഹിച്ചു. എം.അലാവുദീൻ, ചെറിയാൻ ജോർജ് തമ്പു, അടൂർ നരേന്ദ്രൻ, വർഗീസ് മാത്യു, അഭിലാഷ് മേലൂട്, ബി. കണ്ണൻ നായർ, തെരെസ്സ ജോർജ്, വിലാ
സ് ഐക്കാട്, റോയി ഏഴംകുളം, ശശികുമാർ താനിക്കൽ, എൽ.എസ്.സുരേഷ്, ഏബ്രഹാം പി.കുര്യൻ തുടങ്ങിയവർ സംസാരിച്ചു.