 
പത്തനംതിട്ട : കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് സെന്റർ ആരംഭിച്ചു. പീരുമേട് മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിന്റെ സഹകരണത്തോടുകൂടിയാണ് സെന്റർ ആരംഭിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുകൂടി പരിശീലനം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്‌സ് സഭാ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫീം മൈതാ പ്പോലീത്താ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഫാ.ഷെജുകുര്യൻ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഈ വർഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, കമ്പ്യൂട്ടർ ലാബ് നവീകരണ ധനശേഖരണം ഉദ്ഘാടനം ഓർത്തഡോക്‌സ് സഭാ വെദിക്രടസ്റ്റി ഫാ.എം.ഒജോൺ എന്നിവർ നിർവഹിച്ചു. സ്‌കൂൾ ഗവേണിംഗ് ബോർഡ് അംഗം അഡ്വ.മാത്യൂസ് മഠത്തേത്ത്, പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ്, ഹെഡ്മാസ്റ്റർ മാത്യു എം.ദാനിയേൽ, മുൻ പ്രിൻസിപ്പൽ ജസി വർഗീസ്, ഡോ.മാത്യു പി.ജോർജ്ജ്, കുമാരി.അപർണ,അമേല്യ അന്ന ബിൻസി എന്നിവർ പ്രസംഗിച്ചു.