കോന്നി : ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ (സ്‌കോൾ കേരള) നടത്തുന്ന ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ആരംഭിക്കുന്നു. പ്രായപരിധി ഇല്ല. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പി.എസ്.സി അംഗീകരിച്ച ഈ കോഴ്‌സിന് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കോഴ്‌സിന്റെ കാലാവധി ആറ് മാസം. www.scolekerala.org എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ ചെയ്യാം. 31ന് മുൻപായി അടുത്ത ബാച്ചിൽ പ്രവേശിക്കണം. ഫോൺ : 9497103199.