bms
മസ്ദൂർ സംഘിന്റെ നേതൃത്വത്തി​ൽ കളക്ടറേറ്റി​ലേക്ക് നടത്തി​യ പ്രതി​ഷേധ മാർച്ച്

പത്തനംതിട്ട: നിർമ്മാണ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളാ കൺസ്ട്രക്ഷൻ മസ്ദൂർ സംഘിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ.അരവിന്ദൻ , യൂണിയൻ ജനറൽ സെക്രട്ടറി പി.ജി.ഹരികുമാർ, ജില്ലാ ട്രഷറാർ എൻ.വി.പ്രമോദ് , യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബി.എം.എസ് മേഖലാ സെക്രട്ടറിമാരായ വി.രാജൻപിള്ള, ഇ.എസ്.ബിജു, കെ.കെ. സോമരാജൻ, എ.പി.കൃഷ്ണൻകുട്ടി, മുരളീകൃഷ്ണൻ, സരളാദേവി, കനകമ്മ എന്നിവർ നേതൃത്വം നൽകി.