ഓമല്ലൂർ: പടിഞ്ഞാറെമണ്ണിൽ റിട്ട.സി.പി.ഡബ്‌ള്യൂ.ഡി എൻജിനീയർ പി. എം. ജോസഫ് (തങ്കച്ചൻ-85) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഓമല്ലൂർ സെന്റ് തോമസ് വലിയപള്ളി ട്രസ്റ്റി, തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം, മലങ്കര ഓർത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗം, കാതോലിക്കേറ്റ് കോളേജ് ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ ജോസഫ് കൊറ്റമ്പള്ളി മണക്കാട്ട് തയ്യിൽ കുടുംബാംഗമാണ്. മകൻ: ഡോ.മാത്യു പി ജോസഫ് (റിട്ട. പ്രിൻസിപ്പൽ, കാതോലിക്കറ്റ് കോളേജ് പത്തനംതിട്ട). മരുമകൾ: വിൽസി ജോർജ് (റിട്ട. അദ്ധ്യാപിക, സെന്റ് പോൾസ് എച്ച്.എസ്., നരിയാപുരം).