അടൂർ : അടൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി വിഭാഗം അദ്ധ്യാപകർക്കുള്ള ഹലോ ഇംഗ്ളീഷ് പരിശീലനം ഒാൺലൈൻ പ്ളാറ്റ്ഫോമിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. സി.ആർ.സി കൺവീനർ എം.ശ്രീജ അദ്ധ്യക്ഷതവഹിച്ചു. ഗവ.എൽ.പി സ്കൂൾ പ്രഥമ അദ്ധ്യാപിക നബീസത്ത് ബീവി,സി.ആർ.സി കോ -ഒാർഡിനേറ്റർ സിനിമോൾ ജി.എസ് എന്നിവർ പ്രസംഗിച്ചു.മധു ജോൺ, മുഫീദ, ശ്രീലക്ഷ്മി,ശ്രീദേവി,സമീന,ഷാനിഫ എന്നീ അദ്ധ്യാപകരാണ് ക്ളാസുകൾ നയിക്കുന്നത്.