പ്രമാടം : വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ ശിവൻ ഉപദേവൻ ശ്രീകോവിലിന്റെ ശിലാസ്ഥാപനം തന്ത്രി കണ്ഠര് മോഹനര് നിർവഹിച്ചു. മേൽശാന്തി പ്രദീപ് നമ്പൂതിരി, സന്തോഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്ര പുന:രുദ്ധാരണത്തിന്റെ ഭാഗമാണ് ശ്രീകോവിൽ പുതുക്കി നിർമ്മിക്കുന്നത്. രക്ഷസ്, രുദ്രക്കണ്ണിയമ്മ, ചെങ്ങറ ഭഗവതി എന്നീ ഉപദേവാലയങ്ങളുടെ പുനർനിർമ്മാണവും പുരോഗമിക്കുന്നുണ്ട്.