അടൂർ: എ.ഐ. വൈ.എഫ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി മാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക, മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല' എന്ന മുദ്രാവാക്യം ഉയർത്തി രാജ്യസഭാ അദ്ധ്യക്ഷന് ഒരുലക്ഷം മെയിലുകൾ അയ്ക്കുന്ന പരിപാടി എ. ഐ.വൈ. എഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ ബാലാജി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ബൈജു മുണ്ടപ്പള്ളി,​ ജില്ലാ പ്രസിഡന്റ്‌ അശ്വിൻ മണ്ണടി, ജില്ലാ ജോയിന്റ് സെക്രട്ടറി സുധീഷ് അടൂർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആരോമൽ, അടൂർ മണ്ഡലം പ്രസിഡന്റ്‌ ആദിത്യൻ പള്ളിക്കൽ, ജില്ലാ കമ്മിറ്റി അംഗം അനീഷ് ഉത്തമൻ, മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു കണ്ണംകോട്, ശരത് ബാബു എന്നിവർ പ്രസംഗിച്ചു.