പ്രമാടം : അതിദരിദ്രരെ കണ്ടെത്തൽ പ്രക്രീയയുടെ വാർഡ്തല ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ പ്രമാടം പഞ്ചായത്ത് തല ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം മോഹനൻ, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ലിജ ശിവപ്രകാശ് , സന്ദീപ് ജേക്കബ്, എൻ. പ്രകാശ് , പി.എസ്. ഗോപി,വി.ഡി.വത്സല എന്നിവർ പ്രസംഗിച്ചു.