പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലേബർ ബഡ്ജ​റ്റ് തയാറാക്കുന്നതിന് നടന്ന പൊതു ഗ്രാമസഭ പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമൃത സജയൻ, വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ, രാജി. സി.ബാബു, ജി.ഹരികൃഷ്ണൻ, നിഷമനോജ്, മിനി റെജി, പ്രസീത രഘു, ജയകൃഷ്ണൻ,നിഖിൽ ചെറിയാൻ, രാഗി സനൂപ്, എം.കെ.മനോജ്, തങ്കമണി, ലിജ ശിവപ്രകാശ് , ആനന്ദവല്ലിയമ്മ , വാഴവിള അച്യുതൻ നായർ എന്നിവർ പ്രസംഗിച്ചു.