അടൂർ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ രജത ജൂബിലി സമ്മേളനം ജനുവരി 2ന് അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം, അനുമോദന സമ്മേളനം, യാത്രയയപ്പ് സമ്മേളനം തുടങ്ങി വിവിധ പരിപാടികളുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. അടൂർ നഗര സഭ അദ്ധ്യക്ഷൻ ഡി.സജി ചെയർമാനായും, സന്തോഷ് റാണി കൺവീനറായുമുള്ള 51 അംഗം സ്വാഗത സംഘം രൂപീകരിച്ചതായി എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.കെ.സുശീൽകുമാറും, സെക്രട്ടറി പി.എസ്.ജീമോനും അറിയിച്ചു.