 
പന്തളം: പന്തളം എൻ. എസ്.എസ്. യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും നബാർഡിന്റെ സഹായത്തോടെ സ്വയം സഹായ സംഘങ്ങളിലെ എസ്.എച്ച് സികൾക്ക് വേണ്ടി സാമ്പത്തിക കാര്യങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും, സംഘങ്ങളുടെ ബാങ്ക് വായ്പയും തിരിച്ചടവും മെച്ചപ്പെടുത്തുന്നതിനും, സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുമായി ഏകദിന പരിശീലന പരിപാടി നടത്തി. പന്തളം എൻഎസ്എസ് യൂണിയൻ ഹാളിൽ നടത്തിയ പരിശീലന പരിപാടി എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സോഷ്യൽ സർവീസ് സെക്രട്ടറി വി.വി.ശശിധരൻനായർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ സിറിയക്ക് തോമസ്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പി.എം.ജി.പിള്ള, ധനലക്ഷ്മി ബാങ്ക് മാനേജരായ രശ്മി, ലിന്റു സക്കറിയ, പ്രോഗ്രാം കോർഡിനേറ്റർജി. ശങ്കരൻ നായർ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ എടുത്തു. നബാർഡിന്റെ റീജണൽ അസിസ്റ്റന്റ് മാനേജർ റെജി വർഗീസ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ എ.കെ വിജയൻ അഡ്വ.പി.എൻ. രാമകൃഷ്ണപിള്ള യൂണിയൻ കമ്മിറ്റി അംഗങ്ങളായ സോമനുണ്ണിത്താൻ, മോഹനൻപിള്ള, യൂണിയൻ സെക്രട്ടറി കെ.കെ. പത്മകുമാർ, ഇൻസ്‌പെക്ടർ വിപിൻ രാധ ബി. പിള്ള എന്നിവർ പ്രസംഗിച്ചു.