 
പത്തനംതിട്ട: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ 2022 ജനുവരി 8 മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിൽ 24 കായിക ഇനങ്ങൾ മാറ്റുരയ്ക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന സംഘാടക സമിതി യോഗം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബീന എസ്.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, രഞ്ജിത്ത് കെ.ജേക്കബ്, രജിനാൾഡ് വർഗീസ്, കടമ്മനിട്ട കരുണാകരൻ, ആശിഷ് മോഹൻ, ചന്ദ്രശേഖരൻ നായർ, എൻ.പി ഗോപാലകൃഷ്ണൻ, അമൃത് രാജ്, ഷീന എസ്, സനിൽ, വിനോദ് പുളിമൂട്ടിൽ, ആർ ഷൈൻ എന്നിവർ പ്രസംഗിച്ചു. ഇതിന്റെ വിജയത്തിനായി 201 അംഗ കമ്മിറ്റി രൂപീകരിച്ചു.