
പത്തനംതിട്ട : പൊതുമേഖല ബാങ്കുകളെ സംരക്ഷിക്കുക, ബാങ്ക് സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫീസർമാരും രണ്ടു ദിവസമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. ജീവനക്കാർ അടൂരിലും തിരുവല്ലയിലും റാലിയും പൊതുയോഗവും നടത്തി. അടൂരിൽ യു.എഫ് ബി.യു ജില്ലാ കൺവീനർ കെ.ബി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എൻ സി.ബി.ഇ ജില്ലാ സെക്രട്ടറി ആർ.സുരേഷ് കുമാർ, കെ.അശോക് കുമാർ, കെ.ശരത്, രഞ്ജു.കെ എന്നിവർ സംസാരിച്ചു.
തിരുവല്ലയിൽ എ.ഐ.ബി.ഇ.എ മുൻ സംസ്ഥാന പ്രസിഡന്റ് അനിയൻ മാത്യു ഉദ്ഘാടനം ചെയ്തു. ഡോ.വർഗീസ് ജോർജ് , ജോൺ മത്തായി, റെൻസി ലോറൻസ്, കൃഷ്ണജിത്, ടി.എസ്.ഉദയൻ, കെ.എസ്.രമേശ്, വിനോദ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.