അടൂർ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ യൂണിറ്റ് വാർഷിക പൊതുയോഗം എ.എ.ഡബ്ളിയു.കെ.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി തമ്പി എസ്.പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് മാത്യൂസ് വർഗീസ് സംഘടനാ വിശദീകരണം നടത്തി.റോഡ് സുരക്ഷാ പ്രവർത്തനങ്ങളെ സംബന്ധിച്ച് ക്ളാസ് എടുത്തതിനൊപ്പം മാഗസിൻ പ്രകാശനവും ജോയിന്റ് ആർ.ടി.ഒഎൻ.സി.അജിത് കുമാർ നിർവഹിച്ചു. ഇ -ശ്രാം സംബന്ധിച്ച് വിശദീകരണം ക്ഷേമനിധി ജില്ലാ അസി.ഓഫീസർ കെ.ബിനോയ് നടത്തി.യൂണിറ്റ് ഭാരവാഹികൾ : കൃഷ്ണൻ ആമ്പാടി (പ്രസിഡന്റ്), തോമസ് കുട്ടി (വൈസ് പ്രസിഡന്റ്), ഹരികുമാർ (സെക്രട്ടറി), ബിനു ജോസഫ് (ട്രഷറാർ), മധുരാജ് (ജോ. സെക്രട്ടറി).