
പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും.
കേരളാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കോൺഗ്രസ്, ഘടകകക്ഷി നേതാക്കൾ എന്നിവർ പ്രസംഗിക്കും.